പീരുമേട്: കോഴിക്കാനം കിഴക്കേപുതുവൽ കാറ്റു മൊട്ട ഭാഗം രാത്രികാലങ്ങളിൽ സാമൂഹ്യവിരുദ്ധരുടെതാവളമായി മാറുന്നു. മദ്യപന്മാരുടെ ശല്യവും വർദ്ധിച്ചിരിക്കയാണ്. രാത്രി സമയങ്ങളിൽ പുറത്തുനിന്ന് എത്തുന്ന യുവാക്കൾ ഉൾപ്പടെയുള്ള സംഘമാണ് ഈ പ്രദേശത്ത് വിഹരിക്കുന്നത്. കഞ്ചാവ് ഉൾപ്പെടെയുള്ള ലഹരി പദാർത്ഥങ്ങൾ ഉപയോഗിച്ച് നാട്ടുകാർക്ക് സ്വയിരജീവിതം തടസ്സപ്പെടുന്നതായ് നാട്ടുകാർ ആരോപിച്ചു. ഇതിനെ ചോദ്യം ചെയ്യുന്ന നാട്ടുകാരെ അധിക്ഷേപിക്കുകയും അസഭ്യം പറയുകയും ചെയ്യുന്നത് നിത്യസംഭവമായി മാറിയിരിക്കയാണ്. ഈ പ്രദേശത്ത് രാത്രി സമയങ്ങളിൽപൊലീസിന്റെ അടിയന്തിര ശ്രദ്ധപതിയേണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.