ഇടുക്കി: സമഗ്രശിക്ഷാ കേരളം സ്റ്റാർസ് പദ്ധതിയുടെ ഭാഗമായി ജില്ലയിലെ വിവിധ സ്‌കൂളുകളിൽ പ്രവർത്തനം ആരംഭിക്കുന്ന സ്‌കിൽ ഡവലപ്‌മെന്റ് സെന്ററുകളിലേക്ക് സ്‌കിൽ കോഓർഡിനേറ്റർമാരെ ആവശ്യമുണ്ട്. പതിനൊന്ന് ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. എം.ബി.എ/ എം.എസ്ഡബ്ല്യൂ/ബി.എസ് .സി (അഗ്രി)/ബി.ടെക് യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. ശമ്പളം പ്രതിമാസം 25000 രുപ. താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ വിശദമായ ബയോഡേറ്റ സഹിതം ജില്ലാ പ്രോജക്ട് കോർഡിനേറ്റർ സമഗ്ര ശിക്ഷാ ഇടുക്കി, ജി.വി.എച്ച്.എസ്.എസ് കോമ്പൗണ്ട്, തൊടുപുഴ ഈസ്റ്റ് പി.ഒ 685585 എന്ന വിലാസത്തിൽ 15 ന് മുൻപായി അപേക്ഷിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ.04862 226991.