തൊടുപുഴ: കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ് പ്രകാരം അതിശക്തമായ മഴയ്ക്ക് സാദ്ധ്യതയുള്ളതിനാൽ 10 വരെ ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഇടുക്കി, ദേവികുളം, തൊടുപുഴ, പീരുമേട്, ഉടുമ്പഞ്ചോല താലൂക്ക് ഓഫീസർമാർക്ക് ദുരന്തനിവാരണ അതോറിട്ടി ചെയർമാൻ കൂടിയായ ജില്ലാ കളക്ടർ മുൻകരുതൽ നിർദേശം നൽകിയിട്ടുണ്ട്.