തൊടുപുഴ: നെല്ലിക്കാവ് ശ്രീ സരസ്വതി ബാലഗോകുലം കുട്ടികൾക്കായി നവരാത്രി ഓൺലൈൻ സംഗീത മത്സരം നടത്തും. സെമി ക്ലാസിക്കൽ മലയാള ഭക്തി ഗാനങ്ങൾ, കീർത്തനങ്ങൾ ശ്രുതി സഹിതം ആലപിച്ച് 8921885348 എന്ന വാട്സ്ആപ്പ് നമ്പറിൽ അയക്കണം. ലഭിക്കേണ്ട അവസാന തീയതി 12ന് ഉച്ചയ്ക്ക് 12. ഒന്നാം സമ്മാനം 2501 രൂപയും ഫലകവും രണ്ടാം സമ്മാനം 1501 രൂപയും ഫലകവും മൂന്നാം സമ്മാനം 501 രൂപ (5 പേർക്ക്). 10 വയസിനും 18 വയസിനും ഇടയിലുള്ളവർക്ക് പങ്കെടുക്കാം. കൂടുതൽ വിവരങ്ങൾക്ക് www.balagokulamnellikav.com.