ഇടവെട്ടി:ഗ്രാമപഞ്ചായത്ത്, നാഷണൽ ആയുഷ്മിഷൻ, കാരിക്കോട് ഗവ.ഹോമിയോ ഡിസ്‌പെൻസറി ഹെൽത്ത് ആൻഡ് വെൽനെസ് സെന്റർ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ തെക്കുംഭാഗം സർവീസ് സഹകരണ ബാങ്ക് ഹാളിൽ സൗജന്യ യോഗ പരിശീലനം ആരംഭിച്ചു. ഇടവെട്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിൻസി മാർട്ടിൻ ഉദ്ഘാടനം നിർവഹിച്ചു.ആരോഗ്യ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മോളി ബിജു അധ്യക്ഷത വഹിച്ചു.ആലക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടോമി കാവാലം, മെഡിക്കൽ ഓഫീസർ
ഡോ ദേവി.ആർ.എസ്, വാർഡ് മെമ്പർമാരായ അസീസ് ഇല്ലിക്കൽ, ബേബി തോമസ്, സൂസി റോയ്, ബാങ്ക് സെക്രട്ടറി ബൈജു യോഗ ഇൻസ്ട്രക്ടർ സജി മാത്യു എന്നിവർ പ്രസംഗിച്ചു.ഞായറാഴ്ച ഒഴികെ എല്ലാ ദിവസങ്ങളിലും തെക്കുംഭാഗം സർവീസ് സഹകരണ ബാങ്കിന്റെ ഹാളിൽ രാവിലെ 10.30 മുതൽ 11.30വരെ ക്ലാസുകൾ ഉണ്ടായിരിക്കുന്നതാണ്.ഫോൺ: 9847983855,04862221485.