vineeth
വിനീത് മുരളി

പീരുമേട്: ഏലപ്പാറയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക്‌നേരെ ലൈംഗിക അതിക്രമത്തിന് ശ്രമിച്ച ഒരാളെ പീരുമേട് പൊലീസ് അറസ്റ്റ് ചെയ്തു. ഏലപ്പാറ ലക്ഷംവീട്‌കോളനിയിൽ താമസിക്കുന്ന വിനീത് മുരളിയാണ് പെൺകുട്ടിയുടെ കുടുംബത്തിന്റെ പരാതിയിൽ പീരുമേട് പൊലീസ് അറസ്റ്റ് ചെയ്തത്.കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. കഴിഞ്ഞദിവസം രാത്രിയാണ്സംഭവം നടന്നത് ഏലപ്പാറ ലക്ഷംവീട്ടിൽ വാടകയ്ക്ക് താമസിക്കുകയായിരുന്ന വീട്ടിൽ അതിക്രമിച്ച് കയറിയാണ് വിനീത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക്‌നേരെ ലൈംഗിക അതിക്രമം നടത്തിയത് ഈ വീട്ടിൽ പെൺകുട്ടിയുടെ അമ്മയും സഹോദരിയും മാത്രമായിരുന്നു ഉണ്ടായിരുന്നത്. ഇവരുടെ അച്ഛൻ അന്നേദിവസം പുറത്തുപോയിരുന്നു. ഇത് മനസ്സിലാക്കിയാണ് പ്രതി വീട്ടിൽ അതിക്രമിച്ച കയറിയതെന്ന് പൊലീസ് പറഞ്ഞു. വീട്ടിൽ കയറിയ പ്രതി ഉറങ്ങിക്കിടക്കുകയായിരുന്ന പെൺകുട്ടിയെ കയറി പിടിച്ചു ഇതോടെ പെൺകുട്ടി ബഹളം വച്ചതിനെത്തുടർന്ന് ഇയാൾ വീട്ടിൽ നിന്നും പുറത്തേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു.ആളെ മനസ്സിലായതോടെ ഇവർ പീരുമേട് പൊലീസിൽ പരാതി നൽകുകയായിരുന്നു.പരാതിയുടെ അടിസ്ഥാനത്തിൽ ഇന്നലെ പീരുമേട് പൊലീസ് വിനീതിനെ ഏലപ്പാറയിൽ നിന്നും കസ്റ്റഡിയിൽ എടുക്കുകയും തുടർന്ന് അറസ്റ്റ്‌ രേഖപ്പെടുത്തുകയുമായിരുന്നു. പീരുമേട്‌കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു