
തൊടുപുഴ: മുഖ്യമന്ത്രി ബി.ജെ.പിയുടെ ആശീർവാദത്തോടെയാണ് അധികാരത്തിൽ തുടരുന്നതെന്ന് മുൻ മന്ത്രി കെ.സി ജോസഫ് പറഞ്ഞു. . യു.ഡി ഫ് നേതൃത്വത്തിൽ തൊടുപുഴയിൽ നടന്ന പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം .ജില്ലാ ചെയർമാൻ ജോയി വെട്ടിക്കുഴി അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ പ്രൊഫ എം.ജെ ജേക്കബ് , സി.പി മാത്യു , അഡ്വ .എസ് അശോകൻ, ജോയി തോമസ്, റോയി കെ. പൗലോസ്, സുരേഷ് ബാബു, രാജു മുണ്ടയ്ക്കാട്ട്, എം.എം മോനിച്ചൻ, ജോസി ജേക്കബ് , അഡ്വ ജോസഫ് ജോൺ, അഡ്വ. സിറിയക്ക് തോമസ്, കെ എ കുര്യൻ, അപു ജോൺ ജോസഫ്, ഷിബിലി സാഹിബ്, രാജു ഓടയ്ക്കൽ, ജാഫർ ഖാൻ,ഇന്ദു സുധാകരൻ, ബിനാ ടോമി, അഡ്വ കെ.എസ് സിറിയക്, സുനി സാബു ,ടോമി കാവാലം , മനോജ് കോക്കാട്ട്, കൃഷ്ണൻ കണിയാപുറം തുടങ്ങിയവർ പ്രസംഗിച്ചു.