jessy
ഡിജി കേരളം വോളണ്ടിയേഴ്സ് ട്രെയിനിങ് പരിപാടി നഗരസഭ വൈസ്ചെ യർപേഴ്സൺ പ്രൊഫ. ജെസ്സി ആന്റണി ഉദ്ഘാടനം ചെയ്യുന്നു

തൊടുപുഴ : നഗര സഭയെ സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരതാ നഗരമാക്കി മാറ്റുന്നതിന്റെ ഭാഗമായി ഡിജി കേരളം വോളണ്ടിയേഴ്സ് ട്രെയിനിംഗ് പരിപാടി സംഘടിപ്പിച്ചു. നഗരസഭ വൈസ് ചെയർപേഴ്സൺ പ്രൊഫ.ജെസ്സി ആന്റണി ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ കലാകായിക കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി ജി രാജശേഖരൻ അദ്ധ്യക്ഷത വഹിച്ചു. മരാമത്ത് കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ബിന്ദു പത്മകുമാർ ആശംസകൾ അറിയിച്ചു. നഗരസഭ അസിസ്റ്റന്റ് സെക്രട്ടറി പത്മാവതി സ്വാഗതംപറഞ്ഞു. എൽ.എസ്.ജി ഡി ജില്ലാ ജോയിന്റ് ഡയറക്ടർ ഓഫീസിലെ ജൂനിയർ സൂപ്രണ്ട് ജയകുമാർ പി കെ നഗരസഭയിലെ 35 വാർഡുകളിൽ നിന്നും വന്ന 125 വോളണ്ടിയർമാർക്ക് ഡിജി കേരളം സർവയ്ക്ക് ശേഷമുള്ള ട്രെയിനിങ് നൽകുന്ന സംബന്ധിച്ചുള്ള ക്ലാസ് എടുത്തു.. നഗരസഭ ജീവനക്കാർ, ഐ കെ എം സ്റ്റാഫ്, സാക്ഷരത പ്രേരകുമാർ, സി.ഡി.എസ് ചെയർപേഴ്സൺ സുമ ജോയ് തുടങ്ങിയവർ പങ്കെടുത്തു. നഗരസഭാ പബ്ലിക് ഹെൽത്ത് ഇൻസ്‌പെക്ടർ പ്രജീഷ് കുമാർ നന്ദി പറഞ്ഞു.