award
കോടിക്കുളം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഹലീമാ നാസർ ഹരിത വിദ്യാലയ സർട്ടിഫിക്കറ്റ് നെടുമറ്റം ഗവ. യു.പി.സ്‌കൂളിന് സമ്മാനിക്കുന്നു

തൊടുപുഴ : കോടിക്കുളം പഞ്ചായത്തിലെ ആദ്യ ഹരിത വിദ്യാലയമായി നെടുമറ്റം ഗവ.യു.പി സ്‌കൂളിനെ പ്രഖ്യാപിച്ചു.മാലിന്യമുക്ത നവകേരളം ജനകീയ പ്രചാരണ പരിപാടയുടെ ഭാഗമായാണ് ഹരിതകേരളം മിഷന്റെ ഹരിത വിദ്യാലയമായി സ്‌കൂൾ മാറിയത്.വിദ്യാലയങ്ങളിലെ അടിസ്ഥാനമാലിന്യ സംസ്‌കരണ സംവിധാനങ്ങളിലെ മികവ്, ഹരിത ചട്ട പാലനം, വലിച്ചെറിയൽ മുക്ത പരിസരം. ജൈവ പച്ചക്കറിക്കൃഷി.പൂന്തോട്ടം, പച്ചത്തുരുത്ത്, ഔഷധത്തോട്ടം, ഊർജ്ജ സംരക്ഷണത്തിലെ നേട്ടം. കുട്ടികളിലെ ഹരിത ശീലവത്ക്കരണം തുടങ്ങിയ വിവിധ മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കിയാണ് ഹരിത കേരളം മിഷൻ സ്‌കൂളിനെ ഹരിത മാതൃകയായി തിരഞ്ഞെടുത്തത്.

പൊതുയോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് ടി .വി. സുരേഷ് ബാബു ഹരിത വിദ്യാലയ പ്രഖ്യാപനം നിർവഹിച്ചു. ഹരിത കേരളം മിഷൻ നൽകിയ ഹരിത സാക്ഷ്യപത്രവും പ്രസിഡന്റ് സ്‌കൂൾ പ്രവേശന കവാടത്തിൽ അനാച്ഛാദനം ചെയ്തു.വൈസ് പ്രസിഡന്റ് ഹലീമാ നാസർ ഹരിത വിദ്യാലയ സർട്ടിഫിക്കറ്റ് സ്‌കൂളിന് സമ്മാനിച്ചു ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർ പേഴ്സൺ ഷേർളി ആന്റണി പ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു.