കൂത്താട്ടുകുളം: യ ജൂനിയർ ചേംബർ ഇന്റർനാഷ്ണൽ സോൺ 20യുടെ സോൺ കോൺഫ്രൻസ് 'രാജസൂയം " നടന്നു. സോൺ പ്രസിഡന്റ് അരുൺ ജോസ് അദ്ധ്യക്ഷത വഹിച്ച ചടങ്ങ് ഡീൻ കുര്യക്കോസ് എം.പി. ഉദ്ഘാടനം ചെയ്തു. ജെ.സി.ഐ. നാഷ്ണൽ പ്രസിഡന്റ് അഡ്വ. രാകേഷ് ശർമ്മ, അഡ്വ. മാത്യു കുഴൽനാടൻ എം.എൽ.എ., ജെ.സി.ഐ. എക്സിക്യൂട്ടീവ് ഓഫീസർ രമേഷ് ഡെഡിഗാല എന്നിവർ മുഖ്യപ്രഭാഷണം നടത്തി. മുൻ സോൺ പ്രസിഡന്റ് അർജുൻ കെ. നായർ, ജെ.എ.സി. ചെയർമാൻ കിഷോർ മുരളീധരൻ, സോൺ സെക്രട്ടറി വിനു നാരായണൻ, സോൺ വൈസ് പ്രസിഡന്റ് ശ്രീജിത്ത് ടി.ആർ,സോൺ ഡയറക്ടർ മാനേജ്‌മെന്റ് അനുപോൾ, പ്രസിഡന്റ് പോൾ ജോർജ്, കോൺഫ്രൻസ് ചെയർമാൻ ക്രിസ് പീറ്റർ, പ്രോഗ്രാം ഡയറക്ടർ പ്രദീപ് വി. എന്നിവർ പ്രസംഗിച്ചു. എറണാകുളം, ഇടുക്കി ജില്ലകളിൽ നിന്നുള്ള ആയിരത്തോളം മെമ്പർമാർ ചടങ്ങിൽ പങ്കെടുത്തു. വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചവർക്കുള്ള അവാർഡുകളും വിതരണം ചെയ്തു.