
പീരുമേട്: വാഗമണ്ണിലെ കോലാഹലമേട്ടിൽ സ്ഥാപിച്ചിട്ടുള്ള ചില്ല് പാലം പ്രവർത്തനം ഇന്നലെ പുനരാരംഭിച്ചു. ആദ്യദിനം അറുനൂറിലധികം സഞ്ചാരികളാണ് പാലത്തിൽ കയറാനെത്തിയത്. നാൽപത് അടി നീളത്തിലും നൂറ്റിയമ്പത് അടി ഉയരത്തിലും കാന്റിലിവർ മാതൃകയിൽ നിർമിച്ച ഗ്ലാസ് ബ്രിഡ്ജ് കാലാവസ്ഥ അനുകൂലമായ സാഹചര്യത്തിലാണ് വീണ്ടും തുറക്കുന്നത്. കഴിഞ്ഞ മഴക്കാലത്ത് സുരക്ഷയെ മുൻനിറുത്തി പാലം അടച്ചിടാൻ വിനോദ സഞ്ചാര വകുപ്പ് ഡയറക്ടർ നിർദ്ദേശിച്ചിരുന്നു. തുടർന്ന് ജൂൺ 1 മുതൽ ഗ്ലാസ് ബ്രിഡ്ജിന്റെ പ്രവർത്തനം നിറുത്തിവച്ചിരുന്നു. കോഴിക്കോട് എൻ. ഐ. ടിയിലെ സിവിൽ എൻജിനിയറിംഗ് വിഭാഗം നടത്തിയ പഠനത്തിന്റെ ഇടക്കാല റിപ്പോർട്ടിലെ ശുപാർശകൾ കർശനമായി പാലിക്കുന്നുവെന്ന് ഉറപ്പാക്കിയാണ് പാലം വീണ്ടും തുറന്നിരിക്കുന്നത്. ഒരു സമയം 15 പേരെ മാത്രമേ അനുവദിക്കുകയുള്ളു. കനത്ത മഴ, കാറ്റ് തുടങ്ങിയ പ്രതികൂല കാലാവസ്ഥയിൽ പ്രവേശനം അനുവദിക്കില്ല. രാവിലെ 9 മുതൽ വൈകുന്നേരം 5.30 വരെ സഞ്ചാരികൾക്ക് ചില്ല് പാലത്തിൽ പ്രവേശിക്കാം. ഒരാൾക്ക് 250 രൂപയാണ് ടിക്കറ്റ് ചാർജ്.
അഞ്ചിനങ്ങൾ കൂടി ഉൾപ്പെടുത്തി
കലോത്സവ മാന്വൽ പരിഷ്കരണം
# സർക്കുലർ സ്കൂൾതല മത്സരങ്ങൾ പൂർത്തിയായപ്പോൾ
തിരുവനന്തപുരം: പുതുതായി അഞ്ചു മത്സര ഇനങ്ങൾ ഉൾപ്പെടുത്തിയും പങ്കെടുക്കാവുന്ന ഇനങ്ങൾക്കുള്ള നിയന്ത്രണങ്ങളിൽ സംസ്കൃതോത്സവവും അറബി സാഹിത്യോത്സവത്തിലെ ഇനങ്ങളും കൂട്ടിച്ചേർത്തും കലോത്സവ മാന്വൽ പരിഷ്കരിച്ച്പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ സർക്കുലർ
. മിക്കവാറും സ്കൂളുകളിൽ സ്കൂൾതല കലോത്സവവും ചില ജില്ലകളിൽ സബ് ജില്ലാതല മത്സരവും പൂർത്തിയായപ്പോഴാണ് പരിഷ്കരണം . നേരത്തെ ശാസ്ത്രമേളയുടെ മാന്വൽ പരിഷ്ക്കരണവും സ്കൂൾതല മത്സരങ്ങൾ പൂർത്തിയാക്കിയ
ശേഷമാണ് കൊണ്ടുവന്നത്. പ്രതിഷേധത്തെ തുടർന്ന് ഈ വർഷം നടപ്പാക്കേണ്ടതില്ലെന്ന് തീരുമാനിക്കുകയായിരുന്നു.
മംഗലം കളി (മാവിലരുടെയും മല വേട്ടുവരുടെയും ), പണിയ നൃത്തം (കമ്പളക്കളി/ വട്ടക്കളി), മലപുലയ ആട്ടം , ഇരുള നൃത്തം പളിയ നൃത്തം എന്നിവയാണ് പുതുതായി ഉൾപ്പെടുത്തിയത്. ഒരു മത്സരാർത്ഥിക്ക് വ്യക്തിഗത ഇനത്തിൽ പരമാവധി മൂന്നിനങ്ങളിലും ഗ്രൂപ്പിൽ രണ്ടിനങ്ങളിലും (സംസ്കൃതോത്സവം, അറബിസാഹിത്യോത്സവം ഉൾപ്പെടെ) മാത്രമെ മത്സരിക്കാനാകൂ
രാത്രി എട്ട് മണിക്ക് ശേഷം വരുന്ന മത്സരഫലങ്ങളിൽ പിറ്റേ ദിവസം രാവിലെ പത്ത് വരെ അപ്പീൽ സമർപ്പിക്കാം. അപ്പീൽ ഉത്തരവ് കാര്യകാരണ സഹിതമായിരിക്കണം നൽകേണ്ടത്. ആവശ്യമെങ്കിൽ അപ്പീൽ നൽകിയ കുട്ടിയെ നേരിൽ കേൾക്കണം.. അപ്പീൽ കമ്മിറ്റി കൂടുന്നതിന്റെ മിനുട്സ് തയാറാക്കുകയും അപ്പീൽ കമ്മിറ്റി അംഗങ്ങളുടെ അഭിപ്രായങ്ങളും നിർദേശങ്ങളും രേഖപ്പെടുത്തി ഒപ്പിട്ട് സൂക്ഷിക്കുകയും വേണം.സ്കൂൾതല മത്സരങ്ങൾ ഒക്ടോബർ 15നകവും ഉപജില്ലാതല മത്സരങ്ങൾ നവംബർ 10നകവും ജില്ലാതല മത്സരങ്ങൾ ഡിസംബർ 3നകവും പൂർത്തിയാക്കാനാണ് നിർദേശം.