
കുമളി: തേക്കടിയിൽ ഒരാഴ്ച നീണ്ടു നിന്ന വനം വന്യജീവി വാരാഘോഷത്തിന് സമാപനം.
വന്യജീവി ആരാഘോഷത്തിന്റെ ഭാഗമായി കുമളിയിൽ ജനബോധന റാലിയും പൊതുസമ്മേളനവും നടന്നു. കുമളി ഗവ:ഹൈസ്‌കൂൾ ഗ്രൗണ്ടിൽ നിന്നാരംഭിച്ച ജനബോധന റാലിക്ക് രാഷ്ട്രീയ, സാമുഹ്യ , സാംസ്‌കാരിക നേതാക്കൾ നേതൃത്വം നൽകി. കുമളിയുടെ സമീപ പ്രദേശങ്ങളിലെ സ്‌കൂൾ വിദ്യാർത്ഥികർ ,അദ്ധ്യാപകർ , ഇ . ഡി .സി അംഗങ്ങൾ, വസന്ത സേന, ടി.ടി.പി.എ., തുടങ്ങി നിരവധി സംഘടനകൾ റാലിയിൽ അണിചേർന്നു.. സംഘടനകൾ പ്ലോട്ടുകൾ അവതരിപ്പിച്ചു. ഘോഷയാത്രയിൽ അവതരിപ്പിച്ച ആദിവാസിനൃത്തം ജനശ്രദ്ധ നേടി. റാലി ഹോളിഡേ ഹോമിൽ സമാപിച്ചു .തുടർന്നു നടന്ന പൊതുസമ്മേളനം വാഴുർ സോമൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രജനി ബിജു അദ്ധ്യക്ഷത വഹിച്ചു. പെരിയാർ ടൈഗർ റിസർവ് ഡെപ്യൂട്ടി ഡയറക്ടർ ഡോ.പാട്ടീൽ സുയോഗ് സുഭാഷ് മുഖ്യപ്രഭാഷണം നടത്തി..