bus
അൽ അസ്ഹർ മെഡിക്കൽ കോളേജ്ആന്റ് സൂപ്പർ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റൽ പുതിയ ഹോസ്പിറ്റൽ ബസ് സർവീസ്തൊടുപുഴ സർക്കിൾ ഇൻസ്‌പെക്ടർ മഹേഷ്‌കുമാർ ഫ്ളാഗ് ഓഫ് ചെയ്ത് ഉദ്ഘാടനം ചെയ്യുന്നു

തൊടുപുഴ: അൽ അസ്ഹർ മെഡിക്കൽ കോളേജ്ആന്റ് സൂപ്പർ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റൽ ഡോക്ടേഴ്സിനും സ്റ്റാഫുകൾക്കും യാത്രാ സൗകര്യം മെച്ചപ്പെടുത്തുവാൻ ലക്ഷ്യമിട്ട് പുതിയ ഹോസ്പിറ്റൽ ബസ് സർവീസ് ആരംഭിച്ചു. തൊടുപുഴ സർക്കിൾ ഇൻസ്‌പെക്ടർ എസ്. മഹേഷ്‌കുമാർ ഫ്ളാഗ് ഓഫ് ചെയ്ത് ആദ്യ യാത്രക്ക് തുടക്കം കുറിച്ചു.. അൽഅസ്ഹർ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ അഡ്വ.മിജാസ്, ഡയറക്ടർ ഡോ. റിജാസ്, മെഡിക്കൽ സൂപ്രണ്ട് ഡോ. ഷിയാസ്, പ്രിൻസിപ്പൽ ഡോ. ജോസ് ജോസഫ്, സി.ഒ.ഒ ശ്രീ സുധീർ ബാസുരി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.ജീവനക്കാരെ പിന്തുണയ്ക്കുന്നതിനും പ്രവർത്തനക്ഷമത ഉറപ്പാക്കുന്നതിനുമുള്ള അൽ അസ്ഹറിന്റെ തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമാണ് പുതിയ ഹോസ്പിറ്റൽ ബസ് സർവീസ്.