തൊടുപുഴ:ഓൾ കേരളാ ഫോട്ടോഗ്രാഫേഴ്സ് അസ്സോസിയേഷൻ തൊടുപുഴ മേഖല 40ാം വാർഷിക സമ്മേളനം നടന്നു. കരിമണ്ണൂർ ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടന്ന സമ്മേളനം ജില്ലാ സെക്രട്ടറി സെബാൻ ആതിര ഉദ്ഘാടനം ചെയ്തു.മേഖല പ്രസിഡന്റ് ലിൻസൺ രാഗം അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന കമ്മിറ്റിയംഗം റോബിൻ എൻവീസ് മുഖ്യ പ്രഭാഷണം നടത്തി.വിദ്യാഭ്യാസ അവാർഡ് വിതരണം കരിമണ്ണൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നിസാമോൾ ഷാജി നിർവഹിച്ചു. അസോസിയേഷനിലെ മുതിർന്ന അംഗത്തെ കരിമണ്ണൂർ ഗ്രാമപഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ആൻസി സിറിയക് ആദരിച്ചു. ജില്ലാ പ്രസിഡന്റ് കെ.എം മാണി, സംസ്ഥാന എസ്.എച്ച് ജി കോഡിനേറ്റർ റ്റി.ജി. ഷാജി, മർച്ചന്റ് അസ്സോസിയേഷൻ യൂണിറ്റ് പ്രസിഡന്റ് വി.ജെ ചെറിയാൻ, അസോസിയേഷൻ ജില്ലാ പി.ആർ.ഒ സുനിൽ കളർഗേറ്റ്, ജില്ലാ ജോയിന്റ് സെക്രട്ടറി ജ്യോതിഷ് കുമാർ, ജില്ലാ കമ്മിറ്റിംഗം അലി പെരുനിലം, ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റിയംഗം സന്തോഷ് കമൽ വനിതാ വിംഗ് ജില്ലാ കോഡിനേറ്റർ സുനിതാ സനിൽ,മേഖല സെക്രട്ടറി പി.ജെ ജോസഫ് വൈസ് പ്രസിഡന്റ് അജിത് കുമാർ ജയൻ മെമ്മറി, ഷാജി ജെയിംസ്, ഫ്രാൻസിസ് ജോർജ്, ബിജു എബ്രാഹം, ജോജി ഇടമന,എന്നിവർ പ്രസംഗിച്ചു.ഭാരവാഹികളായി പി. ജെ ജോസഫ് (പ്രസിഡന്റ് ) , ഫ്രാൻസിസ് മാത്യു(സെക്രട്ടറി) , ആസാദ് പി.എച്ച്( ട്രഷറർ )എന്നിവരെ തെരഞ്ഞെടുത്തു.