വണ്ണപ്പുറം : കേരള സംഗീത നാടക അക്കാദമിയുടെ അംഗീകാരത്തോടുകൂടി വണ്ണപ്പുറം പോസ്റ്റ് ഓഫീസ് ജംഗ്ഷനിൽ പ്രവർത്തിച്ചുവരുന്ന നർത്തന സ്‌കൂൾ ഓഫ് ആർട്സ് ആൻഡ് മ്യൂസിക്സിൽ ഞായറാഴ്ച രാവിലെ 10 മണി മുതൽ വിവിധ കലകളുടെ വിദ്യാരംഭം കുറിക്കുന്നു. നൃത്തം, സംഗീതം, ചിത്രരചന, വയലിൻ,ഗിറ്റാർ,കീബോർഡ്,പിയാനോ തുടങ്ങിയ കലകളിൽ പ്രഗൽഭരായ അദ്ധ്യാപകരുടെ നേതൃത്വത്തിൽ വിദ്യാരംഭ ചടങ്ങുകൾ നടക്കുമെന്ന് മാനേജിംഗ് ഡയറക്ടർ അറിയിച്ചു