കോടിക്കുളം: നാളികേര വികസന പദ്ധതിയുടെ ഭാഗമായി കാസർഗോഡ് നിന്നും എത്തിയിട്ടുള്ള ഹൈബ്രിഡ് തെങ്ങിൻ തൈകൾ കോടിക്കുളം കൃഷിഭവനിൽ ഇപ്പോൾ ലഭ്യമാണ്. ഒരെണ്ണത്തിന് 250 രൂപ വിലയുള്ള തെങ്ങിൻ തൈകൾ 50% സബ്സിഡി നിരക്കിൽ 125 രൂപക്ക് കർഷകർക്ക് വാങ്ങാവുന്നതാണ്. കൂടാതെ മുരിങ്ങ, കറിവേപ്പ് എന്നിവയുടെ തൈകൾ സൗജന്യമായി ലഭിക്കുന്നതാണ്. തൈകൾ ആവശ്യമുള്ള കർഷകർ കൃഷിഭവനുമായി ബന്ധപ്പെടുക.ഫോൺ: 04862264727