തൊടുപുഴ: വീടിനുള്ളിൽ വൈദ്യുതി കമ്പിയിൽനിന്ന് ഷോക്കേറ്റ് വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി.ഇന്നലെ രാവിലെ 10.15ഓടെയാണ് സംഭവം. ഉണ്ടാപ്ലാവ് രണ്ട്പാലത്തിന് സമീപം മുതലക്കോടം അടമ്പ്കുളത്ത് വീട്ടിൽ ആന്റണിയെ(67)​യാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം.വീട്ടിനുള്ളിലെ ഒരുമുറിയിൽ നിന്ന് മറ്റൊരു മുറിയിലേക്ക് വയർ വലിച്ചെടുത്തശേഷം അത് ശൗചാലയത്തിലെ പ്ളഗ് പോയിന്റിലേക്ക് സ്ക്രൂഡ്രൈവർ ഉപയോഗിച്ച് അത് കുത്തിവെയ്ക്കുകയായിരുന്നു. ഇയാളുടെ ‌ഞരമ്പ് മുറിച്ച് ബക്കറ്റിൽ കൈ മുക്കി വെച്ചനിലയിലുമായിരുന്നു.അയൽവാസികൾ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് ശൗചാലയത്തിന്റെ വാതിൽ കുത്തിത്തുറന്നാണ് അകത്ത് കയറിയത്. ഇയാൾ ഒറ്റയ്ക്കായിരുന്നു താമസിച്ചിരുന്നത്. ഇയാൾ ടൈൽ ജോലി ചെയ്യുന്ന വ്യക്തിയായിരുന്നു. മകൻ സെബാസ്റ്റ്യൻ ഇടയ്ക്ക് വീട്ടിൽ വരുമായിരുന്നു. രണ്ട് വർഷം മുന്പ് ഇയാൾക്ക് പക്ഷാഘാതം വന്നതിനാൽ ജോലി ചെയ്യാൻ കഴിയാതെ ബുദ്ധിമുട്ടുകയായിരുന്നു. ഇത് സംബന്ധിച്ച മാനസിക ബുദ്ധിമുട്ട് മരണത്തിലേക്ക് നയിച്ചതാവാം എന്നാണ്പൊലീസ് കരുതുന്നത്.മൃതദേഹം തൊടുപുഴ ജില്ലാ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റുമോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുകൾക്ക് വിട്ടുനൽകും.