
കുമളി: തമിഴ്നാട്ടിലെ കമ്പം മന്തയമ്മൻ കോവിൽ ഉത്സവത്തോടനുബന്ധിച്ച് കമ്പത്ത് ഇന്നലെ കാളവണ്ടി ഓട്ട മത്സരം നടത്തി. 150 കാളവണ്ടികൾ മത്സരത്തിൽ പങ്കെടുത്തു. ഓരോ കാളവണ്ടിയിലും രണ്ട് കാളകളെ വീതം കെട്ടും.കാളകളെ ഓടിക്കാൻ രണ്ട് പേർ വണ്ടിയിലുണ്ടാവും.നിശ്ചിത ദൂരം മികച്ച സമയത്തിനുള്ളിൽ ഓടി തീർക്കുന്നവർക്കാണ് സമ്മാനം. കാളകളുടെ പ്രായം അനുസരിച്ചാണ് മത്സരങ്ങൾ. ഒരു വയസിന് താഴെ പ്രായമുള്ള കാളകൾ വരെ മത്സരത്തിനുണ്ടാവും. കാളകൾക്ക് പ്രത്യേക ആഹാരക്രമവും പരിശീലനവും നല്കും.കാളപ്പോരിന് സമാനമായ വീറും വാശിയുമാണ് ജനങ്ങൾക്കുള്ളത്.വിജയികൾക്ക് നല്ലൊരു തുക സമ്മാനവും കാളകൾക്ക് മികച്ച ഭക്ഷണത്തിനുള്ള തുകയും ലഭിക്കും.