ഇടുക്കി: ജില്ലാ സൈക്കിളിങ്ങ് അസോസിയേഷന്റെ നേതൃത്വത്തിൽ ജില്ലാ റോഡ് സൈക്കിളിങ്ങ് ചാമ്പ്യൻഷിപ്പ് സംഘടിപ്പിച്ചു . ജില്ലാ സൈക്കിളിങ്ങ് അസോസിയേഷൻ പ്രസിഡന്റ് അഡ്വ. ജോർലി കുര്യൻ അദ്ധ്യക്ഷത
വഹിച്ചു. കല്ലൂർക്കാട് പഞ്ചായത്ത് പ്രസിഡന്റ് സുജിത്ത് ബേബി മത്സരങ്ങൾ ഫ്ളാഗ് ഓഫ് ചെയ്തു. കേരള സൈക്കിളിങ് അസോസിയേഷൻ
വൈസ് പ്രസിഡണ്ട് എൻ രവീന്ദ്രൻ ആശംസകൾ നേർന്നു. ജില്ലാസെക്രട്ടറി ഏ. പി മുഹമ്മദ് ബഷീർ സ്വാഗതവും കെ എം അസീസ് നന്ദിയും പറഞ്ഞു. നവംബർ 2. 3 തീയതികളിൽ കാസർഗോഡ് വച്ച് നടക്കുന്ന സംസ്ഥാന റോഡ് സൈക്ലിംഗ് ചാമ്പ്യൻഷിപ്പിന് മുന്നോടിയായിട്ടാണ്
മത്സരം നടന്നത്. .സ്‌പോർട്സ് കൗൺസിൽ മെമ്പർ ബേബി വർഗീസ് നിരീക്ഷകനായിരുന്നു. ഷിന്റോ ഷാജി, രാജേഷ് കുമാരൻ എന്നിവർ നേതൃത്വം നൽകി.