ചെറുതോണി: കേരളാ കോൺഗ്രസ് 60ാം ജന്മവാർഷികദിനം മരിയാപുരം മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ഇടുക്കി നാരകക്കാനത്ത് ആഘോഷിച്ചു. കേരളാ കോൺഗ്രസ് പ്രവർത്തനങ്ങളിൽ പങ്കാളികളായി വേർപിരിഞ്ഞു പോയവരെ അനുസ്മരിച്ച് ആദരാജ്ഞലികൾ അർപ്പിച്ചാണ് ജന്മദിനം ആഘോഷിച്ചത്. മുതിർന്ന കുടിയേറ്റ കർഷകനായ ജോയി മാംമൂട്ടിൽ പതാക ഉയർത്തി. കേരള കർഷക യൂണിയൻ സംസ്ഥാന പ്രസിഡന്റ് വർഗീസ് വെട്ടിയാങ്കൽ ജന്മദിന സന്ദേശം നൽകി. മണ്ഡലം പ്രസിഡന്റ് സണ്ണി പുൽക്കുന്നേൽ അദ്ധ്യക്ഷത വഹിച്ചു. നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് ലാലു കുമ്മിണിയിൽ, ജനറൽ സെക്രട്ടറി ടോമി തൈലം മനാൽ , തങ്കച്ചൻ മുല്ലപ്പള്ളി, തങ്കച്ചൻ കൊച്ചു കല്ലിൽ, സോജി ജോൺ, തോമസ് വള്ളിയാംതടത്തിൽ, ഉണ്ണി മുളം കൊമ്പിൽ, മാത്യു പിണക്കാട്ട്, സജി നെല്ലിക്കുന്നേൽ, ജെയിംസ്പുത്തേട്ട് പടവിൽ എന്നിവർ പ്രസംഗിച്ചു. റോഷൻ കുഴി കണ്ടം, രാജു കണ്ടത്തിൻകര, ആന്റണി ആലയ്ക്കൽ, ജോസ് മേക്കൽ, ഷാജി കാരമുള്ളിൽ, ജോസ് പനന്താനം, കുഞ്ഞുകുട്ടി പള്ളിക്കുന്നേൽ, സാബു ഇടയ്ക്കനാൽ, സന്തോഷ് പൊരുന്നക്കോട്ട് തുടങ്ങിയവർ നേതൃത്വം നൽകി.