pic
കേരളഹോട്ടൽസ് ആന്റ് ഫുഡ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ തൊടുപുഴയിൽ സംഘടിപ്പിച്ച സെമിനാർ നഗരസഭാ വൈസ് ചെയർപേഴ്‌സൺ പ്രൊഫ. ജെസ്സി ആന്റണി ഉദ്ഘാടനം ചെയ്യുന്നു

തൊടുപുഴ:ഭക്ഷണശാലകൾക്ക് ചെറുകിട വ്യവസായ ആനുകൂല്യങ്ങൾ ലഭ്യമാക്കണമെന്ന് കെ.എച്ച്.എഫ്.എ. നിത്യേന നഗരങ്ങളിൽ എത്തുന്ന ആയിരക്കണക്കിന് ജനങ്ങൾക്ക് ആഹാരം, ദാഹജലം, ഇരിപ്പിടം, സൗജന്യ ശൗചാലയം തുടങ്ങിയ സേവനങ്ങൾ നൽകുന്ന ഭക്ഷണ ഉല്പാദന വിതരണ മേഖലയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് യാതൊരുവിധ പ്രോത്സാഹനമോ ആനുകുല്യങ്ങളോ ലഭിക്കുന്നില്ല. അത് സമയബന്ധിതമായി സാദ്ധ്യമാക്കണെന്നും, വിവിധ സർക്കാർ അധികാരികളെ ഉൾപ്പെ ടുത്തി കേരളഹോട്ടൽസ് ആൻ്റ് ഫുഡ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ (കെ.എച്ച്.എഫ്.എ) തൊടുപുഴയിൽ സംഘടിപ്പിച്ച "നല്ലതു വിളമ്പാം നല്ലതു വിൽക്കാം" എന്ന സെമിനാറിൽ ആവശ്യപ്പെട്ടു. സ്വദേശ വിദേശ ടൂറിസ്റ്റുകളെ രുചിവിഭവങ്ങളും പാർപ്പിടസൗകര്യങ്ങളും നല്‌കി ആകർഷിക്കുന്നതിൽ വലിയ പങ്കുവഹിക്കുന്ന ഭക്ഷണ ഉല്പ‌ാദന വിതരണ മേഖലയിലെ സ്ഥാപ നങ്ങളെ എം.എസ്.എം.ഇ യിൽ ഉൾപ്പെടുത്തി ആനുകുല്യങ്ങൾ നല്കണമെന്നും സെമിനാറിൽ ആവിശ്യപ്പെട്ടു.തൊടുപുഴ നഗരസഭാ വൈസ് ചെയർപേഴ്‌സൺ പ്രൊഫ. ജെസ്സി ആന്റണി സെമിനാർ ഉദ്ഘാടനം ചെയ്‌തു. കെ.എച്ച്.എഫ്‌.എ. പ്രസിഡൻ്റ് എം.എൻ. ബാബു അദ്ധ്യക്ഷത വഹിച്ചു. അസി. ഫുഡ് സേഫ്റ്റി കമ്മീഷണർ ബൈജു പി. ജോസഫ് മുഖ്യപ്രഭാഷണം നടത്തി. കേരള പൊല്യൂഷൻ കൺട്രോൾ അസി. എഞ്ചിനീയർ അബ്ദുൾ മൊയ്തീൻ, ഫുഡ് സേഫ്റ്റി തൊടുപുഴ സർക്കിൾ ഓഫീസർ രാജേന്ദു. തൊടുപുഴ നഗരസഭ ഹെൽത്ത് ഇൻസ്പെക്ടർമാരായ ദേവസേനനൻ, രാജേഷ് എന്നിവർ ക്ലാസ്സുകൾ നയിച്ചു. ജോസ്ലറ്റ് മാത്യു, ഷമീർ കൈഫാൻ, എന്നിവർ പ്രസംഗിച്ചു.