പീരുമേട്: പ്ലസ് ടു വിദ്യാർത്ഥിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഏലപ്പാറ കിഴക്കേപുതുവലിൽ സതീശന്റെ മകൻ ശ്യാമി(16)നെയാണ്

തൂങ്ങി മരിച്ചനിലയിൽ കണ്ടത്തിയത്. ഇന്നലെ രാവിലെയായിരുന്നു സംഭവം. ഏലപ്പാറ സർക്കാർ ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് ടു വിദ്യാർത്ഥിയായിരുന്നു.പൊലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. വീട്ടിൽ ശ്യം മാത്രമായിരുന്നു താമസിച്ചിരുന്നത്. മാതാപിതാക്കൾ ജോലി സംബന്ധമായി പുറത്തായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.അമ്മ: സുധ.