
തൊടുപുഴ: ടെസ്റ്റ് ഡ്രൈവ് നടത്തുന്നതിനിടെ കാറിന് തീപിടിച്ചു. കോലാനി പഞ്ചവടിപാലത്ത് ഇന്നലെ വൈകിട്ട് മൂന്നിന് ശേഷമായിരുന്നു
സംഭവം. വർക്ക്ഷോപ്പിൽ കൊടുത്തിരുന്ന വാഹനം ടെസ്റ്റ് ഡ്രൈവ് നടത്തുന്നതിനിടെ ഡാഷ്ബോർഡിൽ നിന്നും തീ പടരുകയായിരുന്നു. ഷോർട്
സർക്യൂട്ടാണ് തീപടരാൻ കാരണമെന്നാണ് പ്രാഥമിക നിഗമനം. തീ ഉയരുന്നത് കണ്ടപ്പോൾ ഡ്രൈവർ പുറത്തേക്ക് ഇറങ്ങിയോടിയതിനാൽ വൻ അപകടം ഒഴിവായി.കാർ പൂർണ്ണമായും കത്തി നശിച്ചു. മടക്കത്താനം സ്വദേശിയുടെ കാറാണ് കത്തിയത്.തൊടുപുഴഅഗ്നിരക്ഷാസേന സ്ഥലത്തെത്തി തീ അണച്ചു.