കട്ടപ്പന : ബിവറേജിലെ കയറ്റിറക്ക് തൊഴിലാളികളുടെ കൂലി വർദ്ധിപ്പിക്കണമെന്ന ആവശ്യം ഉന്നയിച്ചുകൊണ്ട് ജില്ല ഹെഡ് ലോഡ് ആൻഡ് ജനറൽ മസ്ദൂർ സംഘത്തിന്റെ നേതൃത്വത്തിൽ മാർച്ചും ധർണയും സംഘടിപ്പിച്ചു. പേഴുംകവലിൽ നിന്നും പ്രകടനത്തോടെയാണ് പ്രതിഷേധ പരിപാടി സംഘടിപ്പിച്ചത്. ബി.എം.എസ് ജില്ലാ പ്രസിഡന്റ് കെ.സി സിനിഷ്‌കുമാർ ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് എസ് എൻ മഹേഷ്, ജനറൽ സെക്രട്ടറി ബി വിജയൻ , ബി.എം.എസ് മേഖല സെക്രട്ടറി പി .പി ഷാജി, പ്രസിഡന്റ് കെ എൻ സജീവൻ, യൂണിയൻ വൈസ് പ്രസിഡന്റ് കെ ആർ പ്രസാദ് , ബി.ജെ.പി ജില്ലാ വൈസ് പ്രസിഡന്റ് കെ കുമാർ ,ബിജെപി മണ്ഡലം പ്രസിഡന്റ് പി എൻ പ്രസാദ്, തുടങ്ങിയവർ പ്രസംഗിച്ചു. പ്രതിഷേധ പരിപാടിയിൽ നിരവധി തൊഴിലാളികളും പ്രവർത്തകരും പങ്കെടുത്തു.