pic

തൊടുപുഴ: കേരളാ സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മാർച്ചും ധർണ്ണയും നടത്തി.2019ലെ പെൻഷൻ പരിഷ്കരണത്തിൻ്റെ കുടിശിക ഒറ്റത്തവണയായി അനുവദിക്കുക, 2021 ജൂലായ് മുതൽ ലഭിക്കാനുള്ള ക്ഷാമാശ്വാസം അനുവദിക്കുക, അഞ്ച് വർഷതത്വം പാലിച്ച് 2024 ജൂലൈ മുതൽ പെൻഷൻ പരിഷ്കരിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുക, പങ്കാളിത്തപെൻഷൻ പദ്ധതി ഉപേക്ഷിക്കുക, മെഡിസെപ് ചികിത്സാ പദ്ധതിയിലെ അപാകതകൾ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു മാർച്ചും ധർണ്ണയും നടത്തിയത്. പെൻഷൻ ഭവനിൽ നിന്ന് ആരംഭിച്ച മാർച്ചിലും ധർണ്ണയിലും നൂറ് കണക്കിന് പ്രവർത്തകർ അണിനിരന്നു. തുടർന്ന് മുനിസിപ്പൽ മൈതാനത്ത് നടത്തിയ ധർണ്ണ കെ.എസ്. എസ്.പി.യു സംസ്ഥാന വൈസ് പ്രഡിഡന്റ് ജി.ചെല്ലപ്പനാചാരി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡൻറ് കെ.കെ. സുകുമാരൻ അദ്ധ്യക്ഷനായി. എഫ്. എസ്. ഇ.റ്റി. ഒ ജില്ലാ സെക്രട്ടറി സി.എസ്. മഹേഷ്, കെ.എസ് .എസ്. പി.യു സംസ്ഥാന കമ്മിറ്റിയംഗം വി.കെ. മാണി, ജില്ലാ സെക്രട്ടറി എ.എൻ.ചന്ദ്രബാബു,വനിതാ കമ്മിറ്റി ജില്ലാ കൺവീനർ എം.ജെ ലില്ലി. റ്റി. ചെല്ലപ്പൻ, ലീലാമ്മ ഗോപിനാഥ് എന്നിവർ പ്രസംഗിച്ചു.