തൊടുപുഴ: എസ്.എൻ.ഡി.പി യോഗം പെരുമ്പിള്ളിച്ചിറ ഗുരുജ്യോതി കുടുംബ യൂണിറ്റിന്റെ ഓണാഘോഷവും കുടുംബയോഗവും കുടുംബയൂണിറ്റ് പ്രസിഡന്റ് എൻ.എസ്. ബിജുമോന്റെ വസതിയിൽ നടന്നു. രാവിലെ ഒമ്പതിന് ഗുരുസ്മരണ, തുടർന്ന് കുട്ടികളുടെ കലാകായിക മത്സരങ്ങൾ,​ ഗുരുപൂജ, പുഷ്പാജ്ഞലി, പ്രാർത്ഥന എന്നിവ നടന്നു. കുടുംബ യൂണിറ്റ് പ്രസിഡന്റ് എൻ.എസ്. ബിജുമോന്റെ അദ്ധ്യക്ഷതയിൽ ശാഖാ പ്രസിഡന്റ് സോമൻ അറയ്ക്കൽ ഉദ്ഘാടനം ചെയ്തു. ശാഖാ സെക്രട്ടറി കെ.കെ. ഷാജി മുഖ്യപ്രഭാഷണം നടത്തി. 'കുടുംബ ജീവിതത്തിൽ ഗുരുദേവന്റെ കാഴ്ചപാട് " എന്ന വിഷയത്തിൽ മഹാദേവാനന്ദസ്വാമികൾ പ്രഭാഷണം നടത്തി. ബി. സീതാലക്ഷ്മിയെ ആദരിച്ചു. ശാഖാ വൈസ് പ്രസിഡന്റ് ബിനു രാമൻപ്പറമ്പിൽ സമ്മാന വിതരണം നടത്തി. വനിതാ സംഘം പ്രസിഡന്റ് ശോഭന രാജൻ, വനിതാ സംഘം സെക്രട്ടറി സജിത ബിനോയി, ശാഖാ കമ്മിറ്റി അംഗം വി.ജി. സോമൻ എന്നിവർ സംസാരിച്ചു. കുടുംബയൂണിറ്റ് കൺവീന‌‌ർ ജഗദമ്മ സ്വാഗതവും ശാഖാ കമ്മിറ്റി അംഗം രാഘവൻ നന്ദിയും പറഞ്ഞു.