വണ്ണപ്പുറം: കാളിയാറിൽ മൂന്നു വീടുകളിൽ കള്ളൻ കയറി. ഇന്നലെ പുലർച്ചെ മൂന്നിനായിരുന്നു സംഭവം.​ കാളിയാർ മുപ്പത്താറു കവലയിൽ ജന്നലരികിൽ ഉറങ്ങിക്കിടന്ന യുവതിയുടെ മാലപൊട്ടിച്ചു കണ്ടത്തിൽ മിനിയുടെ കഴുത്തിൽ കിടന്ന രണ്ടു പവന്റെ മാലയുടെ ഒരു ഭാഗം പൊട്ടിച്ച് കള്ളൻ കടന്നു. സമീപത്തുള്ള വിജയൻ, നാസർ എന്നിവയുടെ വീട്ടിൽ മോഷണ ശ്രമവും നടന്നു. ഇവരുടെ വീടിന്റ പിറകിലത്തെ വാതിൽ കുത്തിപൊളിക്കുകയും വീടിന്റെ വാതിൽ ചവിട്ടിപൊളിക്കാൻ ശ്രമിക്കുകയും ചെയ്തു. ഇവിടങ്ങളിൽ നിന്ന് ഒന്നും മോഷ്ടിക്കൻ കഴിഞ്ഞില്ല. പൊലീസിൽ വിവരം അറിയിച്ചതിനെ തുടർന്ന് കാളിയാർ പൊലീസ് സ്ഥലത്തെത്തി. കാളിയാർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി എസ്.ഐ സാബു കെ. പീറ്റർ പറഞ്ഞു.