 
തൊടുപുഴ: ഇന്ത്യൻ മെഡിക്കൽ അസോസിയേഷനും തൊടുപുഴ ജില്ലാ സഹകരണ ആശുപത്രിയും ചേർന്ന് ലോക മാനസികാ രോഗ്യ ദിനം ആചരിച്ചു. ജില്ലാ സഹകരണ ആശുപത്രിയിൽ ചേർന്ന യോഗം ഐ. എം. എ തൊടുപുഴ  പ്രസിഡന്റും  സഹകരണ ആശുപത്രി ചീഫ് പീഡി യാട്രീഷ്യനുമായ ഡോ. സോണി തോമസ് ഉദ്ഘാടനം ചെയ്തു. തൊഴിലിടങ്ങളിലെ മാനസിക ആരോഗ്യം’ എന്ന വിഷയത്തിൽ ഡോ. കെ സുദർശൻ ബോധവൽകരണ ക്ലാസെടുത്തു .നഴിംഗ് സ്കൂൾ വിദ്യാർത്ഥികൾ പോസ്റ്റർ പ്രദർശനം നടത്തി.
ജില്ല സഹകരണ ആശുപത്രി പ്രസിഡന്റ് കെ .ആർ ഗോപാലൻ അദ്ധ്യക്ഷനായി .ആശുപത്രി ഓർത്തോപീഡിക്ക് സർജ്ജൻ ഡോ .അമ ലേന്ദു എം .ആർ , ഡോ.ശൈലജ സി.കെ ആശുപത്രി സെക്രട്ടറി കെ.രാജേഷ് കൃഷ്ണൻ, ആശുപത്രി അഡ്മിനിസ്ട്രേറ്റർ റോസ് ലിമ ജോസഫ് , നഴ്സിംഗ് സ്കൂൾ വൈസ് പ്രിൻസിപ്പാൾ സിസിലി പുന്നൂസ് , ആശുപത്രി നഴ്സിംഗ് സൂപ്രണ്ട് സിനി .എസ് , ആശുപത്രി ഭരണസമിതി യംഗം ടി.കെ ശിവൻ നായർ എന്നിവർ സംസാരിച്ചു.