mullaperiya

കുമളി: മുല്ലപ്പെരിയാർ അണക്കെട്ട് നിർമ്മിച്ചതിന്റെ 129ാം വാർഷിക ദിനമായ ഇന്നലെ തമിഴ്നാട്ടിലെങ്ങും വിവിധ കർഷക സംഘടനകളുടെ നേതൃത്വത്തിൽ അണക്കെട്ട് ശില്പി ജോൺ ബെന്നി കുക്കിംഗ് ക്വിക്കിന്റെ പ്രതിമക്ക് മുന്നിൽ പ്രാർത്ഥനയും മുല്ലപ്പെരിയാർ വെള്ളം ഒഴുകുന്ന ആറ്റിൽ പുഷ്പാർച്ചനയും നടത്തി. മുല്ലപ്പെരിയാർ വെള്ളം കുടിവെള്ളത്തിനും കാർഷികാവശ്യത്തിനും ഉപയോഗിക്കുന്ന തേനി അടക്കമുള്ള ജില്ലകളിലാണ് പ്രധാനമായും ചടങ്ങുകൾ നടന്നത്. കുമളിക്ക് സമീപം ലോവർ ക്യാമ്പിലെ പെന്നി ക്വിക്കിന്റെ പ്രതിമക്ക് മുന്നിൽ പ്രാർത്ഥനയും പുഷ്പാർച്ചനയും നടത്തി. പെന്നി ക്വിക്കിന്റെ പ്രതിമ തമിഴ്നാടിന്റെ വിവിധ ഇടങ്ങളിലുണ്ട്.