വെള്ളത്തൂവൽ : മെച്ചപ്പെട്ട സേവനം ഉപഭോക്താക്കൾക്ക് ലഭ്യമാക്കുക എന്നലക്ഷ്യത്തോടെ ഇലക്ട്രിസിറ്റി ബോർഡ് ഗാന്ധിജയന്തി ദിനം മുതൽ ഒരാഴ്ച കാലത്തേക്ക്‌സേവനവാരചരണം സംഘടിപ്പിക്കുന്നു . ഇതിനോടനുബന്ധിച്ച് അടിമാലി ഇലക്ട്രിക്കൽഡിവിഷന്റെആഭിമുഖ്യത്തിൽ കത്തിപ്പാറ റിക്രിയേഷൻ ക്ലബ്ബ് ഹാളിൽ വൈദ്യുതി ഉപഭോക്തൃ സംഗമം നടന്നു അടിമാലി ഇലക്ട്രിക്കൽ ഡിവിഷൻ എക്സിക്യൂട്ടീവ് എൻജിനീയർ സൽമയെ അദ്ധ്യക്ഷത വഹിച്ച സംഗമം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സോമൻ ചെല്ലപ്പൻ ഉദ്ഘാടനം ചെയ്തു. കല്ലാറുകുട്ടി സബ് ഡിവിഷൻ എ എക്സ് ഇ മനോജ് കുട്ടപ്പൻ വൈദ്യുതി സുരക്ഷ, ഓൺലൈൻസേവനംഎന്നീവിഷയങ്ങളിൽ ക്ലാസ് എടുത്തു അടിമാലി ഇലക്ട്രിക്കൽ സെക്ഷൻ സീനിയർ സൂപ്രണ്ട് എം ജയകൃഷ്ണൻ ബോധവൽക്കരണ ക്ലാസ് നയിച്ചു.ചിത്തിരപുരംഅസിസ്റ്റന്റ്എക്സിക്യൂട്ടീവ്എൻജിനീയർദീപ്തി ആർ ദാസ് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു