തൊടുപുഴ: കേരള ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്റെ (ബെഫി) നേതൃത്വത്തിൽ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് 29ന് സഹകരണസംഘം രജിസ്ട്രാർ ഓഫീസിനു മുമ്പിൽ ധർണ്ണയും നവംബർ 13ന് ഏകദിന പണിമുടക്കും നടത്തും. ഒഴിവുള്ള തസ്തികളിൽ നിയമനം നടത്തുക, ശാഖകളിലെ അടിസ്ഥാന സൗകര്യം വർദ്ധിപ്പിക്കുക, 2022 മാർച്ചിൽ കാലഹരണപ്പെട്ട ശമ്പള പരിഷ്‌കരണം നടപ്പിലാക്കുക, കഴിഞ്ഞ ശമ്പള പരിഷ്‌കരണത്തിലെ അപാകതകൾ പരിഹരിക്കുക, ക്ഷാമബത്ത കുടിശിഖ അനുവദിക്കുക, സഹകരണ മേഖലയെ തകർക്കുന്ന കേന്ദ്ര നയം തിരുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം.