newman

തൊടുപുഴ : ആഗോള വ്യവസായ ലോകത്ത് സത്യസന്ധതയുടെയും ആത്മാർത്ഥതയുടെയും, ഗുണമേന്മയുടെയും പ്രതീകമായി ഇന്ത്യയുടെ സൽപേര് ഉയർത്തി നിത്യതയിലേക്ക് യാത്രയായ പത്മവിഭൂഷൻ രത്തൻ ടാറ്റയുടെ അനശ്വരമായ ഓർമ്മകൾക്ക് മുൻപിൽ ന്യൂമാൻ കൊമേഴ്സ് ഡിപ്പാർട്‌മെന്റ് ആദരാഞ്ജലികൾ അർപ്പിച്ചു. കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഡിപ്പാർട്‌മെന്റ് മേധാവി ക്യാപ്ടൻ പ്രജീഷ് സി മാത്യു അനുസ്മരണ സന്ദേശം നൽകി .അദ്ധ്യാപകരായ ഡോ. ദിവ്യ ജെയിംസ്,ബീന ദീപ്തി ലൂയിസ്, ഡോ. ബോണി ബോസ് ജോയൽ ജോർജ്, ചെൽസി ജോർജ് എന്നിവർക്കൊപ്പം ന്യൂമാൻ കോമേഴ്സ് ഫോറം ഭാരവാഹികളായ ജോർജ് മാത്യു
ജെനീറ്റ രാജു,ചന്ദന ബാബു, ഡെൽന റോയ്, സൂര്യ പ്രിൻസ്, എബിൻ മാത്യു, ആൻ ദിയ സജി എന്നിവരക്കം നിരവധി വിദ്യാർത്ഥികൾ പ്രത്യേകം തയ്യാറാക്കിയ ഛായാ ചിത്രത്തിന് മുൻപിൽ പുഷ്പാർച്ച നടത്തി.