ലോക മാനസികാരോഗ്യദിനത്തോടനുബന്ധിച്ച് ആരോഗ്യവകുപ്പിന്റെ ആഭിമുഖ്യത്തിൽ ചെറുതോണി പോലീസ് സൊസൈറ്റി കോൺഫറൻസ് ഹാളിൽ സംഘടിപ്പിച്ച ജില്ലാതല പരിപാടി ജില്ലാ കളക്ടർ വി വിഗ്‌നേശ്വരി ഉദ്ഘാടനം ചെയ്യുന്നു.

ഇടുക്കി: ലോക മാനസികാരോഗ്യദിനത്തോടനുബന്ധിച്ച് ആരോഗ്യവകുപ്പിന്റെ ആഭിമുഖ്യത്തിൽ ചെറുതോണി പൊലീസ് സൊസൈറ്റി കോൺഫറൻസ് ഹാളിൽ സംഘടിപ്പിച്ച ജില്ലാതല പരിപാടി ജില്ലാ കളക്ടർ വി. വിഗ്‌നേശ്വരി ഉദ്ഘാടനം ചെയ്തു. പരിപാടിയോടനുബന്ധിച്ച് നടന്ന റാലി ഇടുക്കി പൊലീസ് ഇൻസ്‌പെക്ടർ സന്തോഷ് സജീവ് ഫ്ളാഗ് ഓഫ് ചെയ്തു. ജില്ലാ മെഡിക്കൽ ഓഫീസർ സുരേഷ് വർഗീസ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. സുരേഷ് വർഗീസ് മാനസികാരോഗ്യദിനസന്ദേശ പ്രകാശനം നിർവഹിച്ചു. ആരോഗ്യവകുപ്പിലെ വിദഗ്ദ്ധർ ബോധവൽക്കരണ ക്ലാസ് നടത്തി.