വണ്ടിപ്പെരിയാർ: വാർഷിക പദ്ധതി ഗ്രാൻഡ് പ്രകാരം പഞ്ചായത്തിലെ ജനകീയ ആരോഗ്യ കേന്ദ്രങ്ങളിലേക്ക് ആവശ്യമായ പരിശോധന ഉപകരണങ്ങൾ കിറ്റുകൾ അനുബന്ധ വസ്തുക്കൾ എന്നിവ വിതരണം ചെയ്യുന്നതിനായി അംഗീകൃത സ്ഥാപനങ്ങൾ/ വിതരണക്കാരിൽ നിന്നും മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചു. ഫോമുകൾ 16 ന് പകൽ ഒരുമണിവരെ പ്രവർത്തി സമയങ്ങളിൽ വണ്ടിപ്പെരിയാർ സാമൂഹിക ആരോഗ്യകേന്ദ്രത്തിന്റെ ഓഫീസിൽ നിന്നും ലഭിക്കുന്നതാണ്. അന്നേദിവസം 2.30 വരെ ദർഘാസ് അപേക്ഷകൾ സ്വീകരിക്കും.കൂടുതൽ വിവരങ്ങൾക്ക് 04869 253456.
പീരുമേട് : പഞ്ചായത്തിലെ ജനകീയ ആരോഗ്യകേന്ദ്രങ്ങളിലേക്ക് ആവശ്യമായ പരിശോധന ഉപകരണങ്ങൾ, കിറ്റുകൾ, അനുബന്ധ വസ്തുക്കൾ എന്നിവ വിതരണം ചെയ്യുന്നതിനായി അംഗീകൃത സ്ഥാപനങ്ങൾ/ വിതരണക്കാർ എന്നിവരിൽ നിന്നും മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചു.
ഫോമുകൾ 16ന് ഉച്ചക്ക് 12.30 വരെ പ്രവൃത്തിസമയങ്ങളിൽ വണ്ടിപ്പെരിയാർ സാമൂഹിക ആരോഗ്യകേന്ദ്രത്തിന്റെ ഓഫീസിൽ നിന്നും ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് 04869 253456.