രാജാക്കാട് : ഗവ. ഐ.ടി.ഐ യിൽ അരിത്തമെറ്റിക് കം ഡ്രോയിങ് ഇൻസ്ട്രക്ടർ (എ.സി.ഡി) ഗസ്റ്റ് ഇൻസ്ട്രക്ടറെ നിയമിക്കുന്നതിനുള്ള ഇന്റർവ്യൂ 16 ന് രാവിലെ 10.30 ന് നടക്കും. എഞ്ചിനീയറിംഗ് ബിരുദം. ഒരു വർഷത്തെ പ്രവൃത്തി പരിചയം അല്ലെങ്കിൽ മൂന്നുവർഷത്തെ എഞ്ചിനിയറിംഗ് ഡിപ്ലോമ. രണ്ട് വർഷത്തെ പ്രവൃത്തി പരിചയം അല്ലെങ്കിൽ രണ്ട് വർഷ മെക്കാനിക്കൽ ഗ്രൂപ്പ്1 ട്രേഡിലുള്ള എന്റ്രിസി/എൻഎസി മൂന്നു വർഷത്തെ പ്രവൃത്തി പരിചയം എന്നീ യോഗ്യതയുളളവർക്ക് പങ്കെടുക്കാം. താത്പര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റ്, അവയുടെ പകർപ്പ് എന്നിവ സഹിതം ഇന്റർവ്യൂവിന് ഹാജരാകണം. ഫോൺ: 04868 241813, 9895707399.