
കട്ടപ്പന :കട്ടപ്പന -കുട്ടിക്കാനം മലയോര ഹൈവേയിൽ വാഹനാപകടം. രാവിലെ ഏഴുമണിയോടുകൂടിയാണ് അപകടം ഉണ്ടായത്. കട്ടപ്പന കുട്ടിക്കാനം മലയോര ഹൈവേയിൽ കാഞ്ചിയാർ പാലാ കടക്കും ലബ്ബക്കടക്കും ഇടയിലാണ് അപകടമുണ്ടായത്.ഉപ്പുതറ ചീന്തലാർ ഭാഗത്തുനിന്ന് കട്ടപ്പനയ്ക്ക് പോകുകയായിരുന്നു കാറും കട്ടപ്പനയിൽ നിന്നും ഉപ്പുതറ ഭാഗത്തേക്ക് പോവുകയായിരുന്ന പിക്കപ്പ് വാനും തമ്മിലാണ് കൂട്ടിയിടിച്ചത്.അപകടത്തിൽ ഇരു വാഹനങ്ങൾക്കും കാര്യമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.പരിക്കേറ്റ കാർ ഡ്രൈവറെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.കട്ടപ്പന പൊലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. അപകടം നടന്ന ഉടനെ ഓടി എത്തിയ നാട്ടുകാരാണ് രക്ഷാപ്രവർത്തനം നടത്തിയത്.കട്ടപ്പന കുട്ടിക്കാനം സംസ്ഥാനപാത മലയോര ഹൈവേ ആക്കി ഉയർത്തിയതിന് ശേഷം ഈ ഭാഗത്ത് അപകടങ്ങൾ പതിവായി മാറുകയാണെന്ന് പ്രദേശവാസികൾ പറയുന്നു.