തൊടുപുഴ: 2.1 കിലോ ഗ്രാം കഞ്ചാവുമായി അന്യ സംസ്ഥാന തൊഴിലാളി പിടിയിലായി. പശ്ചിമബംഗാൾ സ്വദേശി ഇസ്തം സർക്കാരിനെയാണ് (37) എക്സൈസ് സംഘം പിടികൂടിയത്. ഇടുക്കി എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് സ്പെഷ്യൽ സ്ക്വാഡിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് എക്സൈസ് ഇൻസ്പെക്ടർ എസ്.ബി. വിജയകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ വെങ്ങല്ലൂരിൽ നിന്ന് പിടികൂടിയത്. പ്രതിയെ റിമാൻഡ് ചെയ്തു. ചില്ലറ വില്പന നടത്തുന്നതിനായാണ് കഞ്ചാവ് എത്തിച്ചതെന്നാണ് പ്രാഥമിക നിഗമനം. പരിശോധന കൂടുതൽ ശക്തമാക്കുമെന്നും എക്സൈസ് ഉദ്യോഗസ്ഥർ അറിയിച്ചു.