
ചപ്പാത്ത് : ജീവിതത്തിലേക്ക് തിരികെയെത്താൻ യുവാവ് ചികിത്സാ സഹായം തേടുന്നു. അയ്യപ്പൻകോവിൽ കെ. ചപ്പാത്ത് മരുതുംപേട്ട പുത്തൻവീട്ടിൽ മധു വാണ് സഹായം തേടുന്നത്. കഴിഞ്ഞ രണ്ടു വർഷമായി വൃക്ക സംബന്ധമായ രോഗം ബാധിച്ച് ചികിത്സയിലാണ്. ഇരു വൃക്കകളും പ്രവർത്തനരഹിതമാണ്. ആഴ്ചയിൽ മൂന്ന് ഡയാലിസിസ് നടത്തിയാണ് ജീവൻ നിലനിർത്തുന്നത്. അടിയന്തിരമായി വൃക്ക മാറ്റിവച്ചില്ലെങ്കിൽ ജീവൻ അപകടത്തിലാവും എന്നാണ് ഡോക്ടർ അറിയിച്ചിട്ടുള്ളത്. എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലാണ് ചികിത്സ തുടരുന്നത്. നവംബർ 19-ാം തീയതി വൃക്ക മാറ്റിവയ്ക്കാനുള്ള ശസ്ത്രക്രിയ തീരുമാനിച്ചിരി
ക്കുകയാണ്. മധുവിന്റെ ഭാര്യ സരിതയാണ് ഒരു വൃക്ക നൽകുന്നത്. 15 ലക്ഷത്തിലധികം രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ഇതുവരെയുള്ള ചികിത്സക്കും, ടെസ്റ്റുകൾക്കും, ഡയാലസിസിനും കൂടി വലിയ തുക ചെലവായിട്ടുണ്ട്. സാമ്പത്തികമായി ഏറെ പിന്നോക്കം നിൽക്കുന്ന കുടുംബമാണ്. ഇപ്പോൾ തന്നെ വലിയ സാമ്പത്തിക ബാദ്ധ്യതയിലാണ് കുടുംബം. മധുവും ഭാര്യയും രണ്ട് കുട്ടികളും വൃദ്ധയും വിധവയുമായ മാതാവുമടങ്ങുന്നതാണ് കുടുംബം. 5 സെന്റ് സ്ഥലവും ലൈഫ് ഭവന പദ്ധതിയിൽ ലഭിച്ച വീടും മാത്രമാണ് ആകെയുള്ളത്. കനിവ്- 2024 മധു ചികിത്സ സഹായനിധി എന്ന പേരിൽ അയ്യപ്പൻകോവിൽ ഗ്രാമപഞ്ചായത്ത് അംഗം ബി. ബിനു ചെയർമാനായി ജനകീയ സമിതി രൂപീകരിച്ചിട്ടുണ്ട്. കേരള ഗ്രാമീൺ ബാങ്ക് ഉപ്പുതറ ശാഖയിൽ പ്രത്യേക ജോയിന്റ് അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്.A/c No. 40391101143038, IFSC Code KLGB0040391.