 
തൊടുപുഴ: ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ മണക്കാട് ആൽപ്പാറ ആയുഷ്ഗ്രാം ജീവിത ശൈലി രോഗ നിയന്ത്രണ ക്ലിനിക് ആരംഭിച്ചു. തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുനി സാബു ക്ലിനിക് ഉദ്ഘാടനം നിർവഹിച്ചു. മണക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി .എസ് ജേക്കബ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ നാഷണൽ ആയുഷ് മിഷൻ ജില്ലാ പ്രോഗ്രാം മാനേജർ ഡോ. ശ്രീദർശൻ കെ. എസ് പദ്ധതി വിശദീകരണം നടത്തി. മണക്കാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈനി ഷാജി മുഖ്യ പ്രഭാഷണം നടത്തി. മാർട്ടിൻ ജോസഫ് ജിജോ കഴിക്കിച്ചാലിൽ, എ ജയൻ, ജോമോൻ ഫിലിപ്പ്, ഡോ. റോഷ്നി ബാബുരാജ്, ഡോ. ജിൽസൺ വി ജോർജ്ജ്, ഡോ. ജോൺ ജേക്കബ്,ഡോ. രഹ്ന സിദ്ധാർത്ഥൻ, ഡോ. സൽമി ഹസ്സൈനാർ എന്നിവർ സംസാരിച്ചു. ജീവിതശൈലീ രോഗ നിയന്ത്രണത്തിന് ആവശ്യമായ ആയുർവേദ മരുന്നുകൾ, യോഗ പരിശീലനം, ആരോഗ്യ ബോധവത്കരണ ക്ലാസ്സുകൾ തുടങ്ങിയ സേവനങ്ങൾ ക്ലിനിക്കിന്റെ ഭാഗമായി പൊതുജനങ്ങൾക്ക് ലഭ്യമാകും. എല്ലാം ചൊഴ്ചകളിലും രാവിലെ ഒൻപതു മുതൽ ഉച്ചയ്ക്ക് രണ്ടു മണി വരെ ആണ് പ്രവർത്തനം.