തൊടുപുഴ:കേരള കോൺഗ്രസ് വജ്ര ജൂബിലി ആഘോഷത്തോടനുബന്ധിച്ച് തൊടുപുഴ നിയോജകമണ്ഡലത്തിൽ പരിപാടികൾ സംഘടിപ്പിച്ചു. മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജന്മദിനം പതാക ദിനമായി ആചരിച്ചു. പ്രത്യേകമായി തയ്യാർ ചെയ്ത വേദിയിൽ പാർട്ടി പതാക ഉയർത്തുകയും മധുര മധുര പലഹാര വിതരണവും പാർട്ടിയിലെ മുതിർന്ന നേതാക്കളെ ആദരിക്കുകയും ചെയ്തു. നിയോജകമണ്ഡലം തല ഉദ്ഘാടനം ഉടുമ്പന്നൂരിൽ നിയോജകമണ്ഡലം പ്രസിഡന്റ് ജിമ്മി മറ്റത്തിപാറ നിർവഹിച്ചു. മണ്ഡലം പ്രസിഡന്റ് ജിജി വാളിയം പ്ലാളാക്കൽ അദ്ധ്യക്ഷത വഹിച്ചു. നേതാക്കളായ സാംസൺ അക്കക്കാട്ട്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആതിര രാമചന്ദ്രൻ, അഡ്വ.കെവിൻ ജോർജ് തുടങ്ങിയവർ പ്രസംഗിച്ചു. വിവിധ കേന്ദ്രങ്ങൾ നടന്ന ജന്മദിനാഘോഷ പരിപാടികൾക്ക് പ്രൊഫ . കെ ഐ ആന്റണി, അഗസ്റ്റിൻ വട്ടക്കുന്നേൽ, റെജി കുന്നംകോട്ട്, ജയകൃഷ്ണൻ പുതിയേടത്ത്, അപ്പച്ചൻ ഓലിക്കരോട്ട് മാത്യു വാരികാട്ട്, ബെന്നി പ്ലാക്കൂട്ടം, അഡ്വ. മധു നമ്പൂതിരി, അംബിക ഗോപാലകൃഷ്ണൻ. ജോസ് കവിയിൽ, പ്രൊഫ. ജെസ്സി ആന്റണി തുടങ്ങിയവർ പ്രസംഗിച്ചു,