രാജാക്കാട്: ഉടുമ്പൻചോല താലൂക്കിലെ രാജാക്കാട്,രാജകുമാരി,ചിന്നക്കനാൽ,ശാന്തൻപാറ,സേനാപതി എന്നീ പഞ്ചായത്തിലെ റേഷൻ കാർഡുടമകളിൽ ഇതുവരെ റേഷൻ കാർഡ് മസ്റ്ററിംഗ് നടത്താൻ കഴിയാതെ പോയ ഗുണഭോക്താക്കൾക്കായി ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ പൂപ്പാറ ടൗൺ റേഷൻ കടയുടെ സമീപത്ത് നടത്തും. ഈ അവസരം എല്ലാവരും പ്രയോജനപ്പെടുത്തണമെന്ന്ഉടുമ്പഞ്ചോല താലൂക്ക് സപ്ലൈ ഓഫീസിൽ നിന്നും അറിയിച്ചു.