അടിമാലി: ദേശീയ പാത സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തിൽ ദേവികുളം താലൂക്കിൽ നടത്തിയ പൊതു പണിമുടക്കിൽ , മരം മുറിച്ച് നീക്കിയതിന് പത്ത് സമിതി പ്രവർത്തകർക്കെതിരെ വനം വകുപ്പ്‌ കേസെടുത്തു. റസാക്ക് ചൂരവേലി, പി.എം.ബേബി ബ്ലോക്ക് മെമ്പർ അൻസാരി, കോയ അമ്പാട്ട് കെ.എച്ച്.അലി, എൽദോസ് ചേലാട്ട്, മഹേഷ്,ഹരി, ജെയിംസ് മാത്യു, സാന്റി മാത്യു, അടക്കമുള്ളവർക്കെതിരെയാണ് കേസ്. ഹൈക്കോടതി ഇടപെടൽ ഉണ്ടായിട്ടും കൊച്ചി ധനുഷ്‌കോടി ദേശീയ പാതയിൽ മരങ്ങൾമുറിച്ചു നീക്കാതെ വനം റവന്യൂവകുപ്പ് ഉദ്യോഗസ്ഥർ സ്വീകരിയ്ക്കുന്നനിഷേധാത്മകനിലപാടുകളിൽപ്രതിഷേധിച്ചായിരുന്നു സമരം. നേര്യമംഗലം മുതൽ വാളറ വരെയുള്ള 14.5 കി.മീ ദൂരത്തിൽ അപകടാവസ്ഥയിൽ നിൽക്കുന്ന മരങ്ങൾ മുറിച്ചു നീക്കുന്നതിന് ഹൈക്കോടതി ഡിവിഷൻബെഞ്ച് ഉത്തരവിട്ടെങ്കിലും അധികൃതർ ഒഴിഞ്ഞു മാറുന്നുവെന്ന ആരോപണത്തെ തുടർന്നായിരുന്നു പ്രതിഷേധം.