tiperlory
കൂമ്പൻപാറയിൽ ടിപ്പർലോറി വീടിന് മുകളിൽ പതിച്ചപ്പോൾ

അടിമാലി: പാതയോരത്ത് നിർത്തിയിട്ടിരുന്ന ടിപ്പർ ലോറി പിറകോട്ടുരുണ്ട് റോഡിന് താഴ്ച്ചയിലുള്ള വീടിന് മുകളിലേക്ക് പതിച്ചു.ഇന്നലെ രാവിലെ ഒമ്പതരയോടെദേശിയപാത 85ൽ അടിമാലി കൂമ്പൻപാറയിലാണ് അപകടം .ദേശിയപാത നിർമ്മാണ ജോലികളിൽ ഏർപ്പെട്ടിരുന്ന ടിപ്പർ ലോറി പാതയോരത്ത് നിർത്തിയിട്ടിരിക്കുകയായിരുന്നു.ഈ ലോറിയാണ് തനിയെ പിറകോട്ടുരുണ്ട് അപകടത്തിൽപ്പെട്ടത്. പിറകോട്ട് ഉരുണ്ട ലോറി റോഡിൽ നിന്നും കൊക്കയിലേക്ക് പതിച്ചു.ഈ ഭാഗത്തുണ്ടായിരുന്ന വീടിന് മുകളിലേക്കാണ് ലോറി വീണത്.ലോറി പതിച്ചതിനെ തുടർന്ന് വീടിന് വലിയ തോതിൽ കേടുപാടുകൾ സംഭവിച്ചു.അപകട സമയത്ത് വീട്ടിൽ ആരും ഉണ്ടായിരുന്നില്ല.ദേശിയപാതയിൽ വലിയ തിരക്കുള്ള സമയത്തായിരുന്നു വാഹനം പിറകോട്ട് ഉരുണ്ട് വന്നത്.