തൊടുപുഴ : 'തമിഴ്നാടിന് ജലം കേരളത്തിന് സുരക്ഷ എന്ന മുദ്രാവാക്യം മുഴക്കി​ മുല്ലപെരിയാർ കമ്മീഷൻ ചെയ്തിട്ട് 129 വർഷമായ ദിവസം മർച്ചന്റ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ വ്യാപാരി വ്യവസായി ഏകോപന സമിതി പ്രതിഷേധ ജ്വാല നടത്തി.നൂറുകണക്കിന് വ്യാപാരികൾ പ്രതിഷേധ ജ്വാലയിൽ പങ്കെടുത്തു.വ്യാപാരഭവനിൽ നിന്ന് ആരംഭിച്ച ജാഥ ഗാന്ധി സ്‌ക്വയറിൽ എത്തി ഗാന്ധി പ്രതിമയ്ക്ക് ചുറ്റും തിരിതെളിച്ചു കൊണ്ട് ജില്ലാ ട്രഷറർ ആർ. രമേശ് പ്രതിഷേധ ജ്വാല ഉദ്ഘാടനം ചെയ്തു.പ്രകടനത്തിലും യോഗത്തിലും

മർച്ചന്റ് അസോസിയേഷൻ പ്രസിഡന്റ് രാജു തരണിയിലിന്റെ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സി.കെ നവാസ്,ജില്ലാ സെക്രട്ടറി നാസർ സൈര,രക്ഷാധികാരി ടി.എൻ പ്രസന്നകുമാർ,വർക്കിങ് പ്രസിഡന്റ് സാലി എസ് മുഹമ്മദ്,ട്രഷറർ അനിൽ ,വൈസ് പ്രസിഡന്റുമാരായ ഷെരിഫ് സർഗം,ജോസ് തോമസ് കളരിക്കൽ,കെ.പി ശിവദാസ്,സെക്രട്ടറിമാരായ ഷിയാസ് എം.എച്ച്,ജഗൻ ജോർജ്,ലിജോൺസ് ഹിന്ദുസ്ഥാൻ വനിതാവിങ് പ്രസിഡന്റ് ലാലി വിൽസൺ,ഗിരിജാ കുമാരി,ആൻസി ജോജി,സൽമ കാസിം,യൂത്ത് വിംഗ് പ്രസിഡന്റ് പ്രജീഷ് രവി,ജോഷ് ഓട്ടോജെറ്റ് എന്നിവർ പങ്കെടുത്തു.