ഇടുക്കി: മുഴുവൻസമയ പ്രൊഫഷണൽ/ടെക്നിക്കൽ കോഴ്സുകൾക്ക് പഠിക്കുന്ന ജില്ലയിലെ വിമുക്തഭടന്മാരുടെ ആശ്രിതരായ മക്കൾ, ഭാര്യ എന്നിവർക്ക് വ്യവസ്ഥകൾക്ക് വിധേയമായി അമാൽഗമേറ്റഡ് ഫണ്ട് സ്‌കോളർഷിപ്പ് അനുവദിക്കുന്നു. സർവീസ് പ്ലസ് (https://serviceonline.gov.in/kerala)ആപ്ലിക്കേഷൻ വഴി ഓൺലൈൻ ആയിട്ടാണ് അപേക്ഷ നൽകേണ്ടത്. അപേക്ഷയുടെ പ്രിന്റ് ഔട്ട്, അപ്ലോഡ് ചെയ്തിട്ടുള്ള അനുബന്ധ രേഖകൾ എന്നിവ നവംബർ 25 ന് മുമ്പായി ജില്ലാ സൈനിക ക്ഷേമ ഓഫീസിൽ എത്തിക്കേണ്ടതാണ് കൂടുതൽ വിവരങ്ങൾക്ക് ജില്ലാ സൈനിക ക്ഷേമ ഓഫീസുമായി ബന്ധപ്പെടുക. ഫോൺ 04862 222904.