
കുമളി: കേരളത്തിലെ ജില്ലകളിൽ വനാതിർത്തികളോട് ചേർന്ന് കിടക്കുന്ന സ്ഥലങ്ങളിൽ വസിക്കുന്ന ജനങ്ങൾ അനുഭവിക്കുന്ന വന്യജീവി ശല്യങ്ങളും സംസ്ഥാനത്തെ കർഷകർ അനുഭവിക്കുന്ന വിവിധ പ്രതിസന്ധികളും ഭൂപ്രശ്നങ്ങളും പരിഹരിക്കാൻ കേന്ദ്ര സർക്കാരിൽ ശക്തമായ ഇടപെടലുകൾ നടത്തുമെന്ന് കെ. ഫ്രാൻസിസ് എം.പി. ശാസ്ത്ര സാങ്കേതികം, വനം, പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാനം എന്നിവയുടെ പാർലമെന്ററി കാര്യ സ്ഥിരംസമിതി അംഗമായും തിരഞ്ഞെടു ക്കപ്പെട്ട അദ്ദേഹത്തിന് കേരളാ കോൺഗ്രസ് പീരുമേട് നിയോജക മണ്ഡലം കമ്മറ്റി നേതൃത്വത്തിൽ കുമളിയിൽ നൽകിയ സ്വീകരണം നൽകി. എട്ട് വർഷം തുടർച്ചയായി ഭരിച്ചിട്ടും ജനകീയ പ്രശ്നങ്ങളിൽ ജനപക്ഷ നിലപാടുകൾ സ്വീകരിച്ച് ജനങ്ങളെ സഹായിക്കുന്നതിൽ സംസ്ഥാന സർക്കാർ പരാജയപ്പെട്ടതായും സമരങ്ങളുണ്ടാകുമ്പോൾ വാഗ്ദാനങ്ങൾ നൽകുകയും പിന്നീട് അവ പാലിക്കാതിരിക്കുകയും ചെയ്യുന്ന സമീപനങ്ങളാണ് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ സ്വീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. നിയോജകമണ്ഡലം പ്രസിഡന്റ്ബിജു പോൾ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് പ്രൊഫ. എം.ജെ.ജേക്കബ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന ഉന്നതാധികാര സമിതിയംഗം ആന്റണി ആലഞ്ചേരി ആമുഖപ്രഭാഷണവും കേരള കർഷക യൂണിയൻ സംസ്ഥാന പ്രസിഡന്റ് വർഗീസ് വെട്ടിയാങ്കൽ മുഖ്യപ്രഭാഷണവും നടത്തി. സംസ്ഥാന ഉന്നതാധികാര സമിതിയംഗം നോബിൾ ജോസഫ് കർഷക യൂണിയൻ ജില്ലാ പ്രസിഡന്റ് ബിനു ജോൺ ,ജില്ലാ സെക്രട്ടറി സാബു വേങ്ങവയലിൽ ,ജില്ലാ സെക്രട്ടറിയേറ്റംഗം ബേബിച്ചൻ തുരുത്തിയിൽ കുമളി മണ്ഡലം പ്രസിഡന്റ് സണ്ണി കാരിമുട്ടം കർഷക യൂണിയൻ സംസ്ഥാന സെക്രട്ടറിമാരായ അലക്സ് പൗവ്വത്ത് , സണ്ണി തെങ്ങുംപള്ളി, ബേബിച്ചൻ കൊച്ചു കരൂർ, യൂത്ത് ഫ്രണ്ട് , വനിതാ കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റുമാരായ സജു പറപ്പള്ളിൽ, ജെസി റോയി എന്നിവർ പ്രസംഗിച്ചു.