പീരുമേട്: തോട്ടം മേഖലയിൽ കഞ്ചാവ് വിൽപ്പന വ്യാപകം, എന്നാൽ അധി​കൃതർ ഇതൊന്നും അധി​കൃതർ അറി​യുന്പാനി​ല്മ്പലെന്നാന്ർ മാത്രം. പഴയ പാമ്പനാർ, പട്ടുമല, പ്രദേശങ്ങൾ കേന്ദ്രീകരിച്ച് ഓട്ടോറിക്ഷയിൽ ആവശ്യക്കാർക്ക് കഞ്ചാവ് എത്തിച്ചു കൊടുക്കുന്ന സംഘങ്ങളും സജീവമാണ്. തോട്ടം മേഖല കേന്ദ്രീകരിച്ച് ലഹരി ഉപയോഗം വ്യാപകമായിരിക്കയാണ്. കമ്പത്തു നിന്നുംകുമളിയിൽ എത്തിച്ച് ഇവർ പീരുമേട് പഞ്ചായത്തിന്റെ വിവിധപ്രദേശങ്ങളിൽ ചെറി​യപൊതി​കളി​ലാക്കി​ വി​ൽപ്പന നടത്തുകയാണ്. കഴിഞ്ഞ കുറെ നാളുകളായി പാമ്പനാർ, പീരുമേട് പ്രദേശത്ത് തോട്ടം മേഖല കേന്ദ്രീകരിച്ച് യുവാക്കൾ കച്ചവടം നടത്തുന്നു.കഞ്ചാവ് വിൽപ്പന തകൃതിയിൽ നടന്നിട്ടും എക്സൈസ് ഉദ്യോഗസ്ഥർ നടപടി സ്വീകരിക്കുന്നില്ലെന്ന ആക്ഷേപവും ഉയർന്നിട്ടുണ്ട്.