നവരാത്രിയുടെ ഒൻപതാം ദിവസമാണ് മഹാനവമി. ആദിപരാശക്തിയുടെ ഒൻപത് രൂപങ്ങളെയാണ് നവരാത്രി ആഘോഷത്തിൽ ആരാധിക്കുന്നത്. ആദ്യ മൂന്ന് ദിവസം ഭഗവതി പാർവ്വതി ദേവിയായും അടുത്ത മൂന്നു ദിവസം ലക്ഷ്മിദേവിയെയും പിന്നീട് വരുന്ന ദുർഗാഷ്ഠമി നാളിൽ ദുർഗയെയും വിജയ ദശമിയിൽ സരസ്വതിയെയും ആരാധിക്കുന്നു. അവസാന ദിവസമായ വിജയദശിമിയിൽ ആഘോഷങ്ങൾ അവസാനിക്കുന്നു. ഈ ദിവസമാണ് കുട്ടികൾ വിദ്യാരംഭം കുറിക്കുന്നത്.
മഹാദേവന്റെ നിർദ്ദശ പ്രകാരം ദുർഗ്ഗാദേവിയായി അവതരിച്ച പാർവ്വതീദേവി 9 ദിവസത്തെ യുദ്ധത്തിനൊടുവിൽ മഹിഷാസുരനെ കൊന്ന ദിവസമാണ് മഹാനവമി. മഹിഷാസുര വധത്തിന്മേലുള്ള വിജയാഘോഷമാണ് വിജയദശമിയായി ആഘോഷിക്കുന്നത്.