തൊടുപുഴ: ക്ഷേത്രങ്ങളിലും കലാ, സാസ്കാരികകേന്ദ്രങ്ങളിലും , കലാപരിശീലന കേന്ദ്രങ്ങളിലും നവരാത്രിയോടനുബന്ധിച്ചുള്ള ചടങ്ങുകൾ നടക്കുകയാണ്. ഞായറാഴ്ച നടക്കുന്ന വിദ്യാരംഭച്ചടങ്ങുകൾക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായി . വിവിധ കലകൾ അഭ്യസിച്ചവർ ക്ഷേത്രങ്ങളോടനുബന്ധിച്ചുള്ള മണ്ഡപങ്ങളിൽ അരങ്ങേറ്റവും കുറിച്ചു വരുകയാണ്.
ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ
തൊടുപുഴ: ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ നവരാത്രി ആഘോഷം4 മുതൽ 13 വരെ പ്രഭാഷണത്തോടും വിവിധ കലാപരിപാടികളോടും പതിവ് ആചാരങ്ങളോടുകൂടിനടന്നുവരികയാണ്.. പ്രഭാഷണം പാഞ്ചജന്യം ഓഡിറ്റോറിയത്തിലും കലാപരിപാടികൾ മേൽപ്പത്തൂർ ഓഡിറ്റോറിയത്തിലുമാണ് ക്രമീകരിച്ചിരിക്കുന്നത്. ഇന്ന് ആയുധപൂജ രാവിലെ 6ന് ലളിതാസഹസ്രനാമജപം, വൈകിട്ട് 5ന് ഇരളിയൂർ അരുണൻ നമ്പൂതിരിയുടെ ദേവീമഹാത്മ്യപ്രഭാഷണം, 6.45ന് ഭക്തിഗാനസുധ, 13ന് വിജയദശമി, പൂജയെടുപ്പ്, എഴുത്തിനിരുത്ത്, രാവിലെ 6.30 മുതൽ സംഗീതാർച്ചന, സംഗീതവിദ്യാരംഭം, സംഗീതസദസ്, പഞ്ചരക്തനാലാപനം, തുടർന്ന് സൽജൻ കൃഷ്ണ തൊടുപുഴ അവതരിപ്പിക്കുന്ന ഭക്തിഗാനസുധ തുടങ്ങിയ പരിപാടികളോടെ വിപുലമായി ആഘോഷിക്കുമെന്ന് ക്ഷേത്രം മാനേജിംഗ് ട്രസ്റ്റി എൻ.ആർ. പ്രദീപ് നമ്പൂതിരിപ്പാട്, രക്ഷാധികാരി കെ.കെ. പുഷ്പാംഗദൻ, മാനേജർ ബി. ഇന്ദിര എന്നിവർ അറിയിച്ചു.
പൂജ എടുപ്പും വിദ്യാരംഭവും
കരിമണ്ണൂർ: എസ്. എൻ. ഡി. പി യോഗം 233 നമ്പർ കരിമണ്ണൂർ ശാഖയിൽപൂജ എടുപ്പും വിദ്യാരംഭവും ഞയാറാഴ്ച രാവിലെ 9 മുതൽ അനൂപ് ശാന്തിയുടെ കാർമികത്വത്തിൽ നടത്തും. വിദ്യാഗോപാലാർച്ചനയും ഗുരുപൂജയും പങ്കെടുക്കുന്ന മുഴുവൻ കുട്ടികൾക്കും പൂജിച്ച പേന നൽകും. 10 ന് വി.കെ. ബിജുവിന്റെ പ്രഭാഷണം 1 ന് പ്രസാദ ഊട്ട് നടക്കുമെന്ന്ശാ ഖാ സെക്രട്ടറി വിജയൻ താഴാനി അറിയിച്ചു
അഞ്ചക്കുളം മഹാദേവി ക്ഷേത്രം
കോടിക്കുളം:അഞ്ചക്കുളം മഹാദേവി ക്ഷേത്രത്തിലെ നവരാത്രി ഉത്സവം വിദ്യാസരസ്വതി മഹായജ്ഞം, വിദ്യാരംഭം, സമൂഹ വാഹനപൂജ, മഹാപ്രസാദ ഊട്ട് എന്നീ പരിപാടികളോടെ നാളെ സമാപിക്കും.നാളെ രാവിലെ 6 ന് അഷ്ടദ്രവ്യ മഹാഗണപതി ഹോമം, 6.30 മുതൽ ക്ഷേത്രം ആചാര്യൻ ചേർത്തല സുമിത് തന്ത്രിയുടെ മുഖ്യകാർമികത്വത്തിൽ വിദ്യാരംഭം. 11 മുതൽ വിദ്യാസരസ്വതി മഹായജ്ഞം, 11.30 ന് സമൂഹ വാഹനപൂജ, ഉച്ചയ്ക്ക് 1 ന് മഹാപ്രസാദഊട്ട് എന്നിവ നടക്കും.നവരാത്രി ഉത്സവത്തിന് എത്തിച്ചേരുന്ന മുഴുവൻ ഭക്തർക്കും അന്നദാനം ഉൾപ്പടെ എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുള്ളതായി ക്ഷേത്ര ദേവസ്വം പ്രസിഡന്റ് ജയൻ കുന്നുംപുറത്ത്, സെക്രട്ടറി പി.ആർ രവീന്ദ്രനാഥൻ എന്നിവർ പറഞ്ഞു.
പട്ടയക്കുടി ക്ഷേത്രം
വെൺമണി: പട്ടയക്കുടി പഞ്ചമല ഭഗവതി മഹാദേവക്ഷേത്രത്തിൽ നവരാത്രി ഉത്സവത്തിന്റെ ഭാഗമായി ഇന്ന് രാവിലെ 6 മുതൽ ആയുധപൂജ നടക്കും. നാളെ രാവിലെ 6. 30 മുതൽ ഡോ.വിഷ്ണു ശർമ കാളിമഠം കുരുന്നുകൾക്ക് വിദ്യാരംഭം കുറിക്കും. വിദ്യാരംഭത്തിന് ക്ഷേത്രവുമായി ബന്ധപ്പെടാം.ഫോൺ: 9920995288
നൃത്താഞ്ജലിയിൽവിദ്യ രംഭം
തൊടുപുഴ: നാളെ രാവിലെ 8 മുതൽ മങ്ങാട്ടുകവല നൃത്താഞ്ജലിയിൽവിദ്യ രംഭത്തിന് തുടക്കം കുറിക്കും. കേരള സംഗീത നാടക അക്കാദമിയുടെ അംഗീകരത്തോടെ കഴിഞ്ഞ 22 വർഷമായി പ്രവർത്തിച്ചു വരുന്ന നൃത്താഞ്ജലിയിൽ ഭരതനാട്യം, മോഹിനിയാട്ടം കുച്ചിപ്പുടി നോടോടിനൃത്തം ശാസ്ത്രീയ സംഗീതം തബല, വയലിൻ, കീബോർഡ് ,ചിത്രരചന എന്നിവയ്ക്ക് പുറമെ അയോധനകലകളായ കരാട്ടെ, കുങ്ഫു ,തായ്‌ക്കോണ്ട എന്നിവയും അഭ്യസിപ്പിക്കുന്നുണ്ട്.