irattayar
ഇരട്ടയാർ ബസ്ന്റി സ്റ്റാന്റിലെ അനധികൃത പാർക്കിങ്.

കട്ടപ്പന :ഓരോ മണിക്കൂറിലും നിരവധി ബസ്സുകൾ വന്നുപോകുന്ന ഇരട്ടയാർ ബ്ര്രസ്സാൻഡിൽഅനധികൃത പാർക്കിംഗ് പ്രതിസന്ധി സൃഷ്ടിക്കുന്നു പഞ്ചായത്ത് കോംപ്ലക്സിനു മുന്നിലാണ് ബസ് സ്റ്റാന്റ്. അനധികൃത പാർക്കിംഗും ഡ്രൈവിംഗ് പരിശീലനവും ഇവിടെ കർശനമായി നിരോധിച്ചിരുന്നു. സ്വകാര്യവാഹനങ്ങൾ പാർക്കു ചെയ്യുന്നവരിൽ നിന്നും ഫീസ് ഈടാക്കുന്നതുൾപ്പെടെ മുൻപ് നടപ്പാക്കിയിരുന്നുവെങ്കിലും ഇവയെല്ലാം പിന്നീട് പേരിന് മാത്രമായി. ഇതോടെ സ്റ്റാൻഡിൽ സ്വകാര്യ വാഹനങ്ങളുടെ പാർക്കിംഗ് തകൃതിയാകുകയാണ്.കാൽനട യാത്രക്കാർക്കും ബസിൽ കയറാനെത്തുന്ന യാത്രികർക്കും പഞ്ചായത്തിലേക്കും വിവിധ സ്ഥാപനങ്ങളിലേക്കും എത്തുന്നവർക്കും ഇത്തരത്തിൽ നിർത്തിയിട്ടിരിക്കുന്ന വാഹനങ്ങൾ തടസം സൃഷ്ടിക്കുന്നു. പഞ്ചായത്ത് ഓഫീസിനു സമീപമുള്ള മീറ്റ് സ്റ്റാളിനു മുൻഭാഗത്തെ പാർക്കിംഗ് സ്ഥലം കുറച്ചുഭാഗം ടാക്സി ജീപ്പുകൾക്കായി താല്ക്കാലിക പാർക്കിംഗിനു പഞ്ചായത്ത് അനുവദിച്ചു നല്കിയിട്ടുണ്ട്. ഇവിടെ ഹരിതകർമ്മസേനയുടെ മിനി എം സി എഫും പ്രവർത്തിക്കുന്നു. ഇതര വാഹനങ്ങൾ ഇവിടേക്കു കയറുന്നതും പലപ്പോഴു വാക്കുതർക്കങ്ങൾക്കിടയാക്കുന്നുണ്ട്. ഇരട്ടയാർ ബസ് സ്റ്റാന്റിലെ അനധികൃത പാർക്കിംഗ് ഒഴിവാക്കി, സ്വകാര്യവാഹനങ്ങൾക്ക് ഫീസ് ഈടാക്കി മറ്റ് പാർക്കിംഗ് സൗകര്യം ഒരുക്കണമെന്ന ആവശ്യമാണ് ശക്തമാകുന്നത്. കൂടാതെ ഇവിടെ പാർക്ക് ചെയ്യുന്ന വാഹനങ്ങൾ കേന്ദ്രീകരിച്ച് സാമൂഹ്യവിരുദ്ധ ശല്യം വർദ്ധിക്കുന്നുവെന്നും വിഷയത്തിൽ നടപടി ഉണ്ടാകണമെന്നും പഞ്ചായത്ത് യു .ഡി .എഫ് അംഗങ്ങൾആവശ്യപ്പെട്ടു.